പേരാമ്പ്ര കളത്തും പറമ്പത്ത് ഷാജി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


പേരാമ്പ്ര: കളത്തും പറമ്പത്ത് ഷാജി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 46 വയസ്സായിരുന്നു. പ്രവാസിയായ ഷാജി രണ്ട് മാസത്തോളമായി നാട്ടിലുണ്ട്. ജനുവരിയില്‍ ജോലി സ്ഥലത്തേക്ക് തിരിച്ച് പോകാനിരിക്കെയാണ് മരണം.

എ.സി. ഗോവിന്ദന്‍ നായരുടെയും ലീല അമ്മയുടെയും മകനാണ്. ശ്രീജയാണ് ഭാര്യ.
മക്കള്‍: അനുവിന്ദ്, അഭിനവ്, അനു നന്ദ
സഹോദരന്‍: ഷനില്‍.