ഉദ്യോഗാര്‍ത്ഥികള്‍ അറിയാന്‍; പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരിശീലനം, വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: കേരള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍ പി.എസ്.സി. പത്താംക്ലാസ് ലെവല്‍ മത്സരപ്പരീക്ഷാപരിശീലനം സൗജന്യമായി നടത്തും. പരിശീലനം ഓണ്‍ലൈനായാണ് നടത്തുക. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 5-ന് വൈകുന്നരം 5 മണിക്കുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496-2615500