പേരാമ്പ്ര അഗ്നി രക്ഷാനിലയം സ്മാര്‍ട്ടാകുന്നു; മൾട്ടി യൂട്ടിലിറ്റി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം പേരാമ്പ്ര എം.എൽ.എ ടി .പി രാമകൃഷ്ണൻ നിർവ്വഹിച്ചു. വീതി കുറഞ്ഞ, ഇടുങ്ങിയ റോഡുകളിലൂടെ വളരെ വേഗത്തിലും എളുപ്പത്തിലും അപകട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന എം യു വി സ്റ്റേഷനിലെ വിവിധ ആവിശ്യങ്ങൾക്ക് പര്യാപ്തവുമാണ്.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജു, കെ.ദിലീപ് എന്നിവർ സംസാരിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശൻ സ്വാഗതം പറഞ്ഞു.