പെൺകുട്ടികൾ തീർത്ത നാദവിസ്മയത്തിൽ അലിഞ്ഞ് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം; വനിതകളുടെ ഇരട്ട തായമ്പക അരങ്ങേറ്റം ജില്ലയിൽ ആദ്യം


കൊയിലാണ്ടി: ഇരട്ട തായമ്പകയിൽ രണ്ടു പെൺകുട്ടികൾ മേള വിസ്മയം തീർത്തപ്പോൾ നാദലയത്തിൽ ലയിച്ച് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം. അഭിരാമി ഗോകുൽനാഥും കാവ്യ താര ദാമോദരനുമാണ് ഇരട്ട തായമ്പകയിൽ കാണികളിൽ കൗതുകം നിറച്ചത്. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിലാണ് ഇരുവരും തായമ്പക അഭ്യസിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് പെൺകുട്ടികൾ ഇരട്ട തായമ്പക അരങ്ങേറുന്നത്.

കൊല്ലം ഗുരുദേവകോളെജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിനിയായ അഭിരാമി കഴിഞ്ഞ 7 വർഷമായും, കാവ്യ താര അഞ്ച് വർഷമായും വിനോദ് മാരാരുടെ കീഴിൽ അഭ്യസനം നടത്തി വരുന്നു. ബാലുശ്ശേരി സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാർത്ഥിയാണ്. പെൺകുട്ടികളുടെ ഇരട്ട തായമ്പക അരങ്ങേറ്റം കാണാൻ അനവധി ആസ്വാദകർ ക്ഷേത്രത്തിലെത്തിയിരുന്നു.