പെരുവണ്ണാമൂഴിയില്‍ കുരങ്ങിനെപിടിക്കാന്‍ വച്ച കെണിയില്‍ കുടുങ്ങിയത് കാട്ടുപന്നി
പേരാമ്പ്ര: കുരങ്ങനെ പിടിക്കാന്‍ വനപാലകര്‍ സ്ഥാപിച്ച കെണിക്കൂട്ടില്‍ കുടുങ്ങിയത് കാട്ടുപന്നി. പെരുവണ്ണാമൂഴിയിലെ മഠത്തിനകത്ത് ജോണ്‍സന്റെ കൃഷിയിടത്തില്‍ ഒന്നര മാസം മുമ്പാണ് പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് ഓഫീസര്‍മാര്‍ കൂട് വച്ചത്. ഇതിനോടകം 13 കുരങ്ങന്മാര്‍ കെണിയില്‍ പെട്ടിരുന്നു.
ഈ കെണിയിലാണ് അപ്രതീക്ഷിതമായി കാട്ടുപന്നി കുടുങ്ങിയത്. ഡെപൂട്ടി റേഞ്ചറുടെ നേതൃത്വത്തില്‍ വനം ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ കൊണ്ടു പോയി. വന്യമൃഗശല്യം കൊണ്ട് ഒരു തരത്തിലും ജീവിക്കാന്‍ പറ്റാത്ത സ്ഥിതി നേരിടുകയാണെന്നു രാഷ്ട്രപതിയില്‍ നിന്നു ആഴ്ചകള്‍ക്കു മുമ്പ് ആദരം ഏറ്റുവാങ്ങിയ ഭിന്നശേഷിക്കാരനായ ജോണ്‍സണ്‍ പറഞ്ഞു.
തെങ്ങിലെ കരിക്ക് മുഴുവന്‍ കുരങ്ങുകള്‍ പറിച്ചു തിന്നുകയാണ്. പറമ്പിലെ ഇടവിളകൃഷിയും പാടെ നശിപ്പിക്കുന്നു. എങ്ങനെ ജീവിക്കുമെന്നു ഒരു എത്തും പിടിയുമില്ലെന്നാണു ജോണ്‍സണ്‍ പറയുന്നത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.