പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്ക് തേനീച്ച പരിപാലനത്തില്‍ പരിശീലനം


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്ക് തേനീച്ച പരിപാലനത്തില്‍ പരിശീലനം നല്‍കി. ഹോര്‍ട്ടി കോര്‍പ്പിന്റെ സഹകരണത്തോടെ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ വച്ചായിരുന്നു പരിശീലനം.

കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടികോര്‍പ്പിലെ രാജീവ്, പി. മുരളീധരന്‍, കെ.വി.കെ.യിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (സസ്യസംരക്ഷണം) ഡോ. കെ.കെ. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് നേതൃത്വത്തില്‍ തേനീച്ചക്കോളനികളും അനുബന്ധ ഉപകരണങ്ങളും നല്‍കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.