പെരുവണ്ണാമൂഴിയില്‍ ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ വേട്ട; 240 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി പോലീസും പേരാമ്പ്ര എക്സൈസും ചേർന്ന് പന്നിക്കോട്ടൂർ, ചെങ്കോട്ടക്കൊല്ലി മേഖലകളിൽ നടത്തിയ റെയ്ഡിൽ 240 ലിറ്റർ വാഷ് പിടികൂടി ഓണത്തിനോടനുബന്ധിച്ചുള്ള വ്യാജമദ്യനിർമാണം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

പെരുവണ്ണാമൂഴി എസ്.ഐ. മാരായ കെ.ഷാജിദ്, അബ്ദുൾഖാദർ, എക്സൈസ് ഇൻസ്പെക്ടർ എൻ.പി. സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സി.എച്ച്. മനോജ് കുമാർ, അജയകുമാർ, സജിത്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിനേഷ്, സനൽകുമാർ, ജയേ ഷ്, ഷൈൻമിത്ത്, ഹോം ഗാർഡ് സത്യൻ എന്നിവരും പങ്കെടുത്തു.