പെരുവണ്ണാമൂഴി സ്വദേശി ഭിന്നശേഷിക്കാരനായ ജോണ്‍സണ് ദേശീയ പുരസ്‌കാരം; അഭിനന്ദിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: കേന്ദ്രസര്‍ക്കാറിന്റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 2020 ലെ ഔട്ട്സ്റ്റാന്റിങ് ക്രിയേറ്റീവ് അഡള്‍ട്ട് (ഭിന്നശേഷി മേഖല)പുരസ്‌കാരം പെരുവണ്ണാമൂഴ് സ്വദേശി എം.എ ജോണ്‍സണ്. എല്‍.ഇ.ഡി മേഖലയില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിയുള്ള വ്യക്തിയാണ് ജോണ്‍സണ്‍. മൂന്നാം വയസില്‍ പോളിയോ ബാധിച്ചാണ് ജോണ്‍സണ് ചലനശേഷി നഷ്ടപ്പെടുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പുരസ്‌കാരം നേടിയ ജോണ്‍സണെ പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അഭിനന്ദിച്ചു. ഏവര്‍ക്കും പ്രചോദനമേകുന്നതാണ് ജോണ്‍സന്റെ നേട്ടമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇച്ഛാശക്തി കൊണ്ട് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് ജോണ്‍സണ്‍ സ്വന്തം ജീവിതം കൊണ്ട് ജോണ്‍സണ്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് നാല് പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കാസര്‍കോഡ് കൊടക്കാട് സ്വദേശിനി എം.വി സതി, മലപ്പുറം മുട്ടന്നൂരിലെ എന്‍. റിന്‍ഷമോള്‍, കോട്ടയം പുളിയന്നൂര്‍ സ്വദേശിനി രശ്മി മോഹന്‍ എന്നിവരാണ് ജോണ്‍സണ് പുറമെ പുരസ്‌കാരത്തിന് അര്‍ഹരായവര്‍. ഡിസംബര്‍ മൂന്നിന് ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്: