പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതു ശൗചാലയം നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച പൊതു ശൗചാലയം നാടിന് സമര്‍പ്പിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചിലവഴിച്ചാണ് പൊതു ശൗചാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത്, വിനിഷ ദിനേശന്, ബിന്ദു സജി, ഡോ:ഷാരോണ്‍, ജെ.എച്.ഐ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.