പെരുവണ്ണാമൂഴി അണക്കെട്ട് തുറക്കുന്നു; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പേരാമ്പ്ര: ബലപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായി സപ്പോര്‍ട്ടിങ് ഡാം പ്രവൃത്തി നടക്കുന്നതിനാല്‍ പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അപ്രതീക്ഷിതമായി തുറക്കും. അണക്കെട്ട് തുറക്കുന്നതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപ പഞ്ചായത്തുകളില്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.