പെരുവട്ടൂരിൽ അവശ വിഭാഗത്തിലുള്ള വേട്ടറെ കോൺഗ്രസ് സ്വാധീനിച്ച് വോട്ടു ചെയ്യിച്ചു. ക്രമവിരുദ്ധമെന്ന് ഇടതുമുന്നണി; വിവാദം കനക്കുന്നു


കൊയിലാണ്ടി: പെരുവട്ടൂർ 121 അം നമ്പർ ബൂത്തിൽ അവശ വിഭാഗത്തിലുള്ള വോട്ടറെ ക്രമവിരുദ്ധമായി വോട്ടു ചെയ്യിച്ചതായി പരാതി. ബൂത്തിലെ ബിഎല്‍ഒ യെയും ബിഎല്‍എ യെയും അറിയിക്കാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിർദേശാനുസരണം തെരഞ്ഞെടുപ്പുദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

കൊയിലാണ്ടിയിലെ 121 ആം ബൂത്തില് ഫാത്തിമകുട്ടി എന്ന വീട്ടമ്മയുടെ വോട്ടിലാണ് ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എണ്‍പത് വയസിനു മുകളിലുള്ളവര്‍ക്ക് വീട്ടിലെത്തി വോട്ട് ചെയ്യുന്ന സംവിധാനത്തിലാണ് ക്രമക്കേട് നടത്തിയത്. വോട്ട് ചെയ്ത സമയത്ത് കോണ്‍ഗ്രസ് നേതാക്കളും, പ്രവർത്തകരും മുൻകൂട്ടി അറിയിപ്പ് ലദിച്ചത് പോലെ വീട്ടിൽ എത്തിയിരുന്നു.

സാധാരണ ഗതിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും വിവരമറിയിക്കേണ്ടതാണ്. സംഭവം നടത്ത ബൂത്തില്‍ ഏകദേശം പതിമൂന്നോളം 80 പ്ലസ് വോട്ടര്‍മാരാണുള്ളത്. എന്നാൽ അന്നേ ദിവസം പരാതിയിൽ പറഞ്ഞ വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും പരാതിയിൽ പറയുന്നു. കൊയിലാണ്ടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. ഏത് അധികൃതരാണ് വോട്ട് ചെയ്യാന്‍ വന്നത് എന്ന കാര്യത്തിലും വ്യക്തത ഇല്ല.