പൂന്തുറയില്‍ കാണാതായ രണ്ട് മത്സ്യത്തൊളിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു; 7 പേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി
പൂന്തുറ: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഏഴ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. രണ്ടു പേരെ ഇനിയും കാണ്ടെത്താനുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഡേവിസന്റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. കാണാതായ രണ്ടു പേർക്ക് വേണ്ടിയുടെ തീരസംരക്ഷണ സേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്. ഷെർവിയാർ, ജോസഫ് എന്നിവരെയാണ് ഇന്നലെ കാണാതായത്.
മന്ത്രി ആന്റണി രാജുവും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തിയിരുന്നു. മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ഇന്നല രാത്രി തന്ന രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ നടപടികളും തുടങ്ങിയിരുന്നു. കടല്‍ക്ഷോഭം കാരണം വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്.