പി.ഡി.പി പൂന്തുറ സിറാജ് അന്തരിച്ചു


തിരുവനന്തപുരം: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നുതവണ കൗണ്‍സിലറായിരുന്നു. രണ്ടുതവണ പി.ഡി.പി ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്.

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇടയ്ക്കാലത്ത് സിറാജ് പാര്‍ട്ടിവിട്ടെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു.