പൂക്കാട് റെയിൽവെ ഗേറ്റിന് സമീപം മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ


ചേമഞ്ചേരി: പൂക്കാട് റെയിൽവെ ഗേറ്റിന് സമീപം മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.