പുറ്റംപൊയില്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് മുസ്ലിം ലീഗ്
പേരാമ്പ്ര: പുറ്റംപൊയില്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പാണ്ടിക്കോട് മേഖലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി എ.അസീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ടി.കെ.മൂസ അധ്യക്ഷതവഹിച്ചു.ടി.കെ.എലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. എംകെ.സികുട്ട്യാലി, പുതുക്കുടിഅബ്ദുറഹ്‌മാന്‍, കെ.പിറസാക്ക്, സി.പി.ഹമീദ്, ആര്‍.കെ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ റഷീദ് സ്വാഗതവുംകെ പി.ഷൈജല്‍ നന്ദിയും പറഞ്ഞു.