പുറക്കാട് സ്വദേശി സരോദ് ബാലസംഘം സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: ബാലസംഘം സംസ്ഥാന സെക്രട്ടറിയായി പുറക്കാട് സ്വദേശി സരോദ് ചങ്ങാടത്ത് തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ചേര്‍ന്ന ബാലസംഘം സംസ്ഥാന കണ്‍വെന്‍ഷനാണ് സരോദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് സരോദ് ബാലസംഘം സംസ്ഥാന സെക്രട്ടറിയാവുന്നത്.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബി.എ മലയാളം ബിരുദം പൂര്‍ത്തിയാക്കിയ സരോജ് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. തിക്കോടി പഞ്ചായത്തിലെ പുറക്കാട് ചങ്ങാടത്ത് വീട്ടില്‍ സുരേഷിന്റെയും ടി. ഷീബയുടെയും മകനാണ്. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. തിക്കോടി വനിതാ സഹകരണ സംഘത്തില്‍ സെക്രട്ടറിയാണ് ഷീബ.
കാസര്‍ഗോഡ് സ്വദേശി കെ.വി ശില്‍പയാണ് ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്. ടി.കെ നാരായണ ദാസ് സംസ്ഥാന കണ്‍വീനറും, ആര്‍ മിഥുന്‍ഷാ, അഡ്വ. എം. രണ്‍ദീഷ് എന്നിവര്‍ സംസ്ഥാന കോഡിനേറ്റര്‍മാരുമായി തെരഞ്ഞെടുക്കപ്പെട്ടു.