പുരസ്‌ക്കാരത്തിളക്കത്തില്‍ ചക്കിട്ടപാറ; തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം സ്വീകരിച്ച് പഞ്ചായത്ത്


പേരാമ്പ്ര: ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തിനുള്ള പുരസ്‌ക്കാരം സ്വീകരിച്ച് ചക്കിട്ടപാറ പഞ്ചായത്ത്. 2021-22 വര്‍ഷത്തില്‍ ആദ്യ പകുതിയില്‍ 2,22584 തൊഴില്‍ ദിനവും 9.61 കോടി പദ്ധതി ചിലവും നിര്‍വഹിച്ചാണു ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിനു അര്‍ഹമായത്. കോഴിക്കോട് ജില്ലാ ഭരണകൂടമാണ് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെതിന് ചക്കിട്ടപാറയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.പി യില്‍ നിന്നും പുരസ്‌കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, എന്‍.ആര്‍.ഇ.ജി അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്വേത പ്രഭീഷ്, അക്കൗണ്ടന്റ് ബെലിന്റ ബൈജു എന്നിവര്‍ പങ്കെടുത്തു.