പുരസ്‌ക്കാര തിളക്കത്തില്‍ പേരാമ്പ്ര; കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാരം അബ്ദുള്ള പേരാമ്പ്രയ്ക്ക്
പേരാമ്പ്ര: കാട്ടൂര്‍ കലാസദനത്തിന്റെ കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാരം അബ്ദുള്ള പേരാമ്പ്രയ്ക്ക്. ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 26 ന് തൃശൂര്‍ കാട്ടൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുസ്‌ക്കാരം വിതരണം ചെയ്യും.
കവി, ഗദ്യകാരന്‍, വിവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ അബ്ദുള്ള എണ്‍പതോളം കൃതികളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്കും ബാലസാഹിത്യ കഥകള്‍ തമിഴിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുള്ളയുടെ നെല്‍ബാരിയിലെ അമ്മ എന്ന ബാലനോവല്‍ സിനിമയായിട്ടുണ്ട്. പേരാമ്പ്ര മരുതേരിയിലാണ് അദ്ദേഹം താമസിക്കുന്നത്.