പുത്തൻപുരയിൽ ലീല അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ഫെഡോറ (പാറളത്ത്) യിൽ താമസിക്കും, മാഹി പുത്തൻ പുരയിൽ ലീല അന്തരിച്ചു. 66 വയസ്സായിരുന്നു. മാഹി പന്തക്കൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ട.ലക്ച്ചറർ ആയിരുന്നു. പരേതരായ പുത്തൻ പുരയിൽ പൈതൽ നായരുടെയും, കല്ല്യാണി അമ്മയുടെയും മകളാണ്.

ഭർത്താവ്: സി. അപ്പുക്കുട്ടി (റിട്ട.അസി.ഡവലപ്പ്‌മെന്റ് കമ്മീഷണർ, സിപിഎം പന്തലായനി ഈസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറി, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി). മക്കൾ: ലിജിത്ത് കുമാർ (ദുബായ്), പരേതനായ അജേഷ് കുമാർ. മരുമകൾ: ദിവ്യ (ദുബായ്). പേരക്കുട്ടികൾ: പാർവ്വതി, പ്രണവ്.