പുത്തഞ്ചേരി കരിങ്ങാറ്റിക്കോട്ടക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പാമ്പൂരി കരിമകന്‍ വെള്ളാട്ടം അരങ്ങേറി; അവതരിപ്പിച്ചത് കോട്ടൂര്‍ സ്വദേശി സുര്‍ജിത് പണിക്കര്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: കൂമുള്ളി പുത്തഞ്ചേരി കരിങ്ങാറ്റിക്കോട്ടക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പുത്തരിവെളളാട്ടിന്റെ ഭാഗമായി സുര്‍ജിത്ത് പണിക്കര്‍ കെട്ടിയാടിയ പാമ്പൂരി കരുമകന്‍ വെള്ളാട്ടം നടന്നു. കണ്ണൂര്‍ ഭാഗത്ത് പല ക്ഷേത്രങ്ങളിലും കാണാറുള്ള ഈ വെള്ളാട്ടം കോഴിക്കോട് ജില്ലയില്‍ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണുള്ളത്.

തുലാമാസം പത്തിന് ശേഷമാണ് പുത്തരി ദേവന് സമര്‍പ്പിക്കുക. അതിന്റെ ഭാഗമായാണ് വെള്ളാട്ടം കെട്ടിയാടുന്നത്. നവംബര്‍ അഞ്ചിനായിരുന്നു പരിപാടി നടന്നത്.

2005 കേരള ഫോക് ലോര്‍ അക്കാദമി യുവപ്രതിഭാ പുരസ്‌കാരം നേടിയ തെയ്യം കലാകാരനാണ് സുര്‍ജിത്ത് പണിക്കര്‍. നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശിയാണ്. തെയ്യം ഉപജീവനമാര്‍ഗമായി സ്വീകരിച്ച സുര്‍ജിത് ഒമ്പതാം വയസുമുതല്‍ തെയ്യം അവതരിപ്പിക്കാറുണ്ട്. പാമ്പരികുന്ന് കുഞ്ഞിരാമന്‍ പണിക്കറായിരുന്നു സുര്‍ജിത്തിന്റെ ഗുരു.