പുതുശ്ശേരി കുഞ്ഞിരാമൻ സ്മാരക പ്രഭാത് ബുക്സ് എൻഡോവ്മെന്റ് കൈമാറി


പേരാമ്പ്ര: തോട്ടത്താം കണ്ടിയിലെ സി.പി.ഐ പ്രവർത്തകനായിരുന്ന പുതുശ്ശേരി കുഞ്ഞിരാമൻറെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം പാലേരി ടി.കെ.കെ ഗ്രന്ഥാലയത്തിന് നൽകിയ പ്രഭാത് ബുക്ക്സിന്റെ എൻഡോവ്മെന്റ് കൈമാറി. പുതുശ്ശേരി കുഞ്ഞിരാമൻറെ ഭാര്യ സൗമിനിയിൽ നിന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ എൻഡോവ്മെന്റ് ഏറ്റുവാങ്ങി.

ഒ.ടി രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. സുരേഷ്, കെ.പി . പവിത്രൻ, കെ.കെ.ഭാസ്കരൻ മാസ്റ്റർ, ടി. ഭാരതി, എം അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. എ.കെ. ബാബു, പി.പി ലിനീഷ്, റസൽ പൊയിലങ്കി , വി.എം പ്രേമൻ , കെ.ഗോവിന്ദൻ, കുടംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എ കെ രഞ്ജിത്ത് സ്വാഗതം പറഞ്ഞു.