പുതിയങ്ങാടി-ഉള്ള്യേരി റോഡില്‍ ഗതാഗത നിയന്ത്രണം


പേരാമ്പ്ര: പുതിയങ്ങാടി-ഉള്ള്യേരി-കുറ്റിയാടി-ചൊവ്വ റോഡില്‍ വാഹനഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എരഞ്ഞിക്കല്‍ ഭാഗത്ത് നടക്കുന്ന ഇന്റര്‍ലോക്കിംഗ് പ്രവൃത്തി തീരുന്നതു വരെ ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

വാഹനങ്ങള്‍ പൂളാടിക്കുന്ന് ജംഗ്്ഷനില്‍ നിന്നും എന്‍.എച്ച് ബൈപ്പാസ് വഴി പോകണംമെന്നും എഞ്ചിനീയര്‍ അറിയിച്ചു.