പുതിയ കേരളം, പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ അംഗത്വ ക്യാംപയിന് ജില്ലയില്‍ തുടക്കം


കോഴിക്കോട്: പുതിയ കേരളം, പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ അംഗത്വ ക്യാംപയിന് ജില്ലയില്‍ തുടക്കം. ക്യാംപയിന്റെ ഭാഗമായി ജില്ലയില്‍ നാലരലക്ഷം പേരെ ഡിവൈഎഫ്‌ഐ അംഗങ്ങളാക്കും.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി.വസീഫ് പ്രശസ്ത സിനിമാ താരം വിജിലേഷ് കാരയാടിന് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു, ടി.കെ സുമേഷ് എന്നിവര്‍ സംസാരിച്ചു.

ബി.പി ബബീഷ് സ്വാഗതവും, കെ.അബിനീഷ് നന്ദിയും പറഞ്ഞു. സി.എം രതീഷ്, എന്‍.ബിജീഷ്, ഏ.എന്‍ പ്രതീഷ്, കെ.കെ സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു