പിഷാരിക്കാവില്‍ ഇന്ന് ചെറിയവിളക്കുത്സവം, നാടൊട്ടാകെ ആവേശത്തില്‍
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ചെറിയവിളക്ക് ഉത്സവം . വൈകീട്ട് പാണ്ടിമേളസമേതമുള്ള കാഴ്ചശീവേലി. അഞ്ചിനാണ് വലിയവിളക്ക്. വലിയവിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുലവരവും, വസൂരിമാല വരവും. വൈകീട്ട് മൂന്നുമണിമുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇളനീര്‍ക്കുല വരവ്, അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധവരവ്, മറ്റ് അവകാശവരവുകളും ക്ഷേത്രത്തിലെത്തും. രാത്രി 11 മണിക്ക് ശേഷം ഭഗവതി പുറത്തെഴുന്നള്ളും. സ്വര്‍ണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിക്കും.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയാണ് ഉത്സവം സംഘടിപ്പിക്കുന്നത്.