പിഷാരികാവില്‍ പുതുക്കി പണിത പത്തായപ്പുര സമര്‍പ്പിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം പുതുക്കി പണിഞ്ഞ പത്തായപ്പുരയുടെ സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത് പത്തായം നിറക്കല്‍ കര്‍മ്മം നടത്തി. ട്രസ്റ്റി ബോർഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ട്രസ്റ്റി മെമ്പർമാരായ കീഴയില്‍ ബാലന്‍ നായര്‍, വാഴയില്‍ ബാലന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പ്രമോദ് തുന്നോത്ത്, പി.പി.രാധാകൃഷ്ണൻ എക്‌സി.ഓഫീസര്‍ കെ.വേണു, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.