പിണറായി സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുന്നുവെന്ന് മുസ്ലിംലീഗ്


മേപ്പയ്യൂര്‍: കേരളത്തിലെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള രഹസ്യ ധാരണകളുടെ ഭാഗമാണെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഇത്തരം സമീപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ മുസ്‌ലിം ലീഗ് സമരരംഗത്തുണ്ടാവും.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ ഒന്നിന് പേരാമ്പ്രയില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പഞ്ചായത്തില്‍ നിന്നും 500 പേരെ പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി.വി.എം ബഷീര്‍ പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. വി മുജീബ്, മുജീബ് കോമത്ത്, കെ.പി കുഞ്ഞബ്ദുള്ള, ഷര്‍മിന കോമത്ത്, അഷീദ നടുക്കാട്ടില്‍, റാബിയ എടത്തുക്കണ്ടി, പി.പി.സി മൊയ്തി, പി.ടി അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, സി.എം ഇസ്മായില്‍, മഠത്തില്‍ അബ്ദുറഹിമാന്‍, ടി സിറാജ്, ഫൈസല്‍ ചാവട്ട്, കെ.കെ അബ്ദുല്‍ ജലീല്‍, കെ ലബീബ് അഷറഫ്, എം.കെ ഫസലുറഹ്‌മാന്‍, കെ.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.