പി പി ഷൈലജ അനുസ്മരണവും കുടുംബ സംഗമവും


പയ്യോളി: പി പി ഷൈലജ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കിടഞ്ഞികുന്നില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി വി പി മുസ്തഫ നിര്‍വ്വഹിച്ചു.

സിപിഎം പയ്യോളി ഏരിയ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ സിപിഎം മുതിര്‍ന്ന നേതാവ് സി കുഞ്ഞമ്മദ് മാസ്റ്റര്‍ ആദരിച്ചു.

സന്തോഷ് കാട്ടുമ്മേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിപിഎം പയ്യോളി ഏരിയ കമ്മിറ്റി അംഗം ടി ഷീബ, സിപിഎം തിക്കോടി സൗത്ത് ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ ആയടു ത്തില്‍ സ്വാഗതവും സുധീഷ് കെ കെ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക