പി. ജയരാജന്‍ കോവിഡ് മുക്തനായി; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു


കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ കോവിഡ് മുക്തനായി. കോവിഡിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.

ചികിത്സയ്ക്കായി നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായും രിയാരത്തെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടുമാണ് അതിവേഗം രോഗമുക്തി നേടാനായതെന്ന് പി. ജയരാജന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ജയരാജന്‍ നന്ദി അറിയിച്ചു.

സെപ്റ്റംബര്‍ നാലിനാണ് കോവിഡിനെ തുടര്‍ന്ന് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.