പാൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം നൽകുന്നു; വിശദ വിവരങ്ങൾ അറിയാം


കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി നടത്തുന്നു. നവംബര്‍ ഒന്ന് മുതല്‍ 11 വരെ രാവിലെ 10 മണി മുതല്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം.

പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചവരും ആയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്ട്രേഷന്‍ ഫീസ് 135 രൂപ. താല്പര്യമുള്ളവര്‍ ഇന്ന്(ഒക്ടോബര്‍ 26) നാല് മണിക്ക് മുമ്പായി 0495 2414579 ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 14 പേരെയാണ് പരിഗണിക്കുക. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശീലനം തുടങ്ങുന്ന ദിവസം ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.