പാർട്ടിഫണ്ടും റഷ്യൻവിപ്ലവ ദിനാചരണവും വിജയിപ്പിക്കുമെന്ന് സി.പി.ഐ പേരാമ്പ്ര ലോക്കൽ ജനറൽ ബോഡി യോഗം
പേരാമ്പ്ര: പാർട്ടി ഫണ്ടും നവംബർ ഏഴിലെ റഷ്യൻ വിപ്ലവ ദിനാചരണവും വിജയിപ്പിക്കാൻ സി.പി.ഐ പേരാമ്പ്ര ലോക്കൽ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സി.പി.ഐ ജില്ലാ കമ്മറ്റി അംഗം എ.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം അജയ് ആവള, മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.കെ. സുരേഷ് സ്വാഗതം പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.