പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാർ; രഞ്ജിത്ത്
കോഴിക്കോട്: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സിനിമ സംവിധായകന് രഞ്ജിത്ത്. പാര്‍ട്ടി തീരുമാനം അറിയിക്കുന്നതിനുസരിച്ച് ബാക്കി തീരുമാനം എടുക്കും. ആദ്യ സിനിമ സംവിധാനം ചെയ്തപ്പോഴുണ്ടായ ആശയ കുഴപ്പം രാഷ്ട്രീയ പ്രവേശനത്തിലും ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. കോഴിക്കോട് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന് പാര്‍ട്ടി ചോദിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയാണ് കര്‍മ മേഖല. സിനിമയില്‍ 33 വര്‍ഷമായി. നിലവില്‍ സിനിമയൊന്നും സംവിധാനം ചെയ്യുന്നില്ല. കോഴിക്കോട നോര്‍ത്തില്‍ പതിനഞ്ച് വര്‍ഷമായി പ്രദീപ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അതും പാര്‍ട്ടിയുടെ തീരുമാനമാണ്. പ്രദീപിനെ പോലെ പ്രാപ്തനായ ഒരു ഭരണാധികാരിയെ കോഴിക്കോടിന് കിട്ടാന്‍ ബുദ്ധിമുട്ടാണ്.
കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത് ഇന്നലെയാണ്. ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകന് രഞ്ജിത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായതായി വാർത്ത വന്നിരുന്നു.
