പാഴൂരിന് നിപ ഭീതിയില്‍ നിന്ന് മോചനം; പാഴൂരിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിനെ (വാര്‍ഡ് 9) കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി.
പിന്നീട് ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലും വാര്‍ഡില്‍ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധനഫലം നെഗറ്റീവായതിനാലുമാണ് നടപടി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.