പാലേരിയിൽ കമ്യൂണിസ്റ്റ് നേതാവ് ഹാജി ടി.കെ.കെയുടെ പേരിൽ ആരംഭിച്ച ഗ്രന്ഥാലയം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കമ്മ്യൂണിസ്റ്റ് നേതാവ് ഹാജി ടി.കെ.കെയുടെ പേരിൽ പാലേരിയിൽ ആരംഭിച്ച ഗ്രന്ഥാലയം കേരള മൃഗ സംരംക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ഒ.ടി.രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലൽ, ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി
പി.കെ. സുരേഷ്, യൂസഫ് കോറോത്ത്, എ.കെ. ചന്ദ്രൻ മാസ്റ്റർ, കെ.വി. കുഞ്ഞിരാമൻ .എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ വെച്ച് എ.കെ കേളപ്പൻ എൻഡോവ്മെന്റ് പ്രഭാത് ബുക്സ് അദ്ദേഹത്തിന്റെ മകൻ അഡ്വ. എ.കെ. സുകുമാരനിൽ നിന്ന് ഗ്രന്ഥാലയം സെക്രട്ടറി എ.കെ.രഞ്ജിത്ത് ഏറ്റുവാങ്ങി. എം. അരവിന്ദാക്ഷൻ സ്വാഗതവും കെ.പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.