പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു


പേരാമ്പ്ര: പാലേരിയില്‍ കാര്‍ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. പേരാമ്പ്ര – കുറ്റ്യാടി സംസ്ഥാന പാതയില്‍ പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.

മരുതോങ്കരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടത്തില്‍ പെട്ടത്. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ള ബസ്റ്റോപ്പിനോട് ചേര്‍ന്നുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ പോസ്റ്റിലാണ് കാര്‍ ഇടിച്ചത്.

കാര്‍ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി മുടങ്ങി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോടതാണെന്ന് കരുതുന്നു.