പാലേരി പുതുക്കുടി ചിരുത അന്തരിച്ചു


പേരാമ്പ്ര: പാലേരി പുതുക്കുടി ചിരുത അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പുതുക്കുടി കണാരന്‍. മക്കള്‍: കുഞ്ഞിക്കണ്ണന്‍ (കൂള്‍ ലാന്‍ഡ്, കുറ്റ്യാടി) ബാലന്‍ (റിട്ട. ക്ലര്‍ക്ക്, വടക്കുമ്പാട് എച്ച്. എസ്. എസ്. കൂനിയോട് സി.പി.എം ബ്രാഞ്ച് അംഗം ) രാധ, ലീല, ജാനു (സതി).

മരുമക്കള്‍: ശാന്ത (കള്ളാട് ) സജിത കുമാരി (ദേശാഭിമാനി ഏജന്റ്, കൂനിയോട് ), കെ ബാലന്‍ (കന്നാട്ടി) കുഞ്ഞിക്കണ്ണന്‍ (കൂനിയോട് ), നാണു (വടയം). സഹോദരങ്ങള്‍: ചാത്തന്‍, പരേതരായ മന്ദമ്മന്‍, മന്ദി (തിരുവള്ളൂര്‍).