പാലിയേറ്റീവ് പ്രവർത്തനങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കുക: സി.പി.എ അസീസ്


മുയിപ്പോത്ത്: ആരോഗ്യകരമായ പതിവു ജീവിതത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ എല്ലാവരും തയ്യാറാവണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ അഭ്യർഥിച്ചു. പൂക്കോയ തങ്ങൾ ഹോസ്പെയ്സിലൂടെ മുസ്ലിം ലീഗ് കേരളത്തിന് തന്നെ മാതൃകയായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘റിവൈവ് ചെറുവണ്ണൂർ ‘ ലക്ഷ്യവുമായി ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന 12 ഇന പരിപാടികളുടെ ഭാഗമായുള്ള പി.ടി.എച്ച് വളണ്ടിയേഴ്സ് ക്യാംപിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

എൻ കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.കെ സുബൈദ ദേശീയപതാക ഉയർത്തി. കെ.ടി കുഞ്ഞബ്ദുള്ള മൗലവി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.ഇ കെ ഷരീഫ് പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. ഒ മമ്മു, എൻ.എം കുഞ്ഞബ്ദുള്ള, പി.കെ മൊയ്തീൻ മാസ്റ്റർ, ടി.ടി കുഞ്ഞമ്മദ്, സി.പി കുഞ്ഞമ്മദ് കെ.കെ നൗഫൽ, വി.കെ അസൈനാർ, കെ.പി ഇബ്രാഹിം, പി.കുഞ്ഞമ്മദ് ഹാജി, ബക്കർ മൈന്തൂര്, കെ.കെ മജീദ് എന്നിവർ ആശംസകൾ നേർന്നു.അബ്ദുൽ കരീം കോച്ചേരി സ്വാഗതവും അഫ്സൽ തയങ്കൽ നന്ദിയും പറഞ്ഞു.