പാഠം-കൂള്‍ ക്ലാസ് റൂം പദ്ധതിക്ക് മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പാഠം -കൂള്‍ ക്ലാസ് റൂം ഉദ്ഘാടനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടത്തി. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നടത്തുന്ന സമഗ്ര പഠന പദ്ധതിയാണ് പാഠം -കൂള്‍ ക്ലാസ് റൂം.എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കാനായി ‘കൂള്‍’ എന്ന പേരില്‍ പഠന പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി പ്രയാസമേറിയ വിഷയങ്ങള്‍ക്ക് വിദഗ്ധ അധ്യാപകരെ ലഭ്യമാക്കി ഒരോ സ്‌കൂളിലും പ്രത്യേകം പഠന മുറികള്‍ ആരംഭിക്കുന്നതാണ് പദ്ധതി.
എഎസ്എല്‍സി, ഹയര്‍ സെക്കന്ററി, വിഎച്ച്സി,എഎംഎംഎസ്,എംഎസ്,യുഎസ്എസ്, രാജ്യപുരസ്‌ക്കാര്‍ ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണോദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സി.എം.ബാബു നിര്‍വ്വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള പ്രത്യേക എന്‍ഡോവ്മെന്റ് വിതരണോദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. പി ശോഭ നിര്‍വ്വഹിച്ചു.
കൂള്‍ പദ്ധതിയുടെ ഭാഗമായി പഠന സഹായ വിതരണ ഉദ്ഘാടനം പേരാമ്പ്ര മണ്ഡലം പാഠം കണ്‍വീനര്‍ കെ.വി വിനോദന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ എം.എം സുധാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഉഷ പഴവീട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക