പാടത്ത് അബ്ദുല്ല അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് ഐനുൽ ഹുദ യതീംഖാന കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം ദർസ് കമ്മിറ്റിയുടെയും പ്രവർത്തക സമിതി അംഗവും മക്തബത്തു നൂറാനിയ്യ മദ്രസ സ്ഥാപക സിക്രട്ടറിയുമായ പാടത്ത് അബ്ദുല്ല അന്തരിച്ചു. 76 വയസ്സായിരുന്നു.
ഭാര്യ: ചെറിയതാഴത്തൻ കണ്ടി ഖദീജ.


മക്കൾ: ഇല്ലിയാസ് (ഗ്ലോബൽ ചേമഞ്ചേരി, കെ.എം.സി.സി കുവൈറ്റ് ചാപ്റ്റർ ജനറൽ സിക്രട്ടറി), അബുദുൽ ഹക്കീം (യുഎഇ), രിഫായി (കൂവൈറ്റ്), ശംസുദ്ധീൻ (അധ്യാപകൻ വടകര പോളിടെക്ടിനിക്),
നൂറ, ഫൗസിയ, മരുമക്കൾ: നസീഹ പയ്യോളി, ഷാനിബ, സിദ്ധീഖ്, സഅദിയ വേളൂർ, റിസ്വാന അത്തോളി, നജീബ് വളപ്പൂട്ട്, അഡ്വ.മുഹമ്മദ് ഷഹീർ സഹോദങ്ങൾ: മുഹമ്മദ് (അധ്യാപകൻ ഉള്ളൂർ), പരേതരായ കുഞ്ഞിക്കുട്ടിയാലി (കണ്ണൂർ), പാടത്ത് ബീവി, അബ്ബാസിൻ്റെകത്ത് നഫീസ.