പാക്കിസ്ഥാൻ പൗരത്വമുള്ള കൊയിലാണ്ടി സ്വദേശിക്കെതിരെ കേസ്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ പാക്കിസ്ഥാൻ പൗരനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശി പുത്തൻപുര വളപ്പിൽ ഹംസ (79) ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ച് റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് ഉൾപ്പടെ സംഘടിപ്പിച്ചതിനെതിരെയാണ് കേസ്.

ഐ.ബിയുടെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് പ്രകാരമാണ് കൊയിലാണ്ടി പോലീസിന്റെ നടപടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി സ്വദേശിയായ ഹംസ പാക്കിസ്ഥാനിൽ എത്തുകയും 42 വർഷത്തോളം അവിടെ കച്ചവടം നടത്തി ജീവിക്കുകയുമായിരുന്നു. അതിനിടയിൽ പാക്ക് പൗരത്വം നേടിയ ഹംസ 2007ലാണ് കൊയിലാണ്ടിയിലെ വീട്ടിൽ തിരിച്ചെത്തിയത്. 2015 ൽ ഹൈക്കോടതിയെ സമീപിച്ച് കുടുംബത്തോടൊപ്പം ജീവിക്കുന്നതിനുള്ള അനുമതി ഇദ്ദേഹം നേടിയിട്ടുണ്ട്.