പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഞ്ഞോത്ത് തെക്കെ പറമ്പില്‍ ഒ.സി നാരായണന്‍ അന്തരിച്ചു


പേരാമ്പ്ര: കുഞ്ഞോത്ത് തെക്കെ പറമ്പില്‍ ഒ.സി.നാരായണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും, പുറയങ്കോട് ശ്രീ മഹാ ശിവക്ഷേത്രം മുന്‍ പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: ലീലാമ്മ. മക്കള്‍: സീന, സന്തോഷ്, അനൂപ്. മരുമക്കള്‍: ശ്രീനിവാസന്‍ (ചെറുക്കാട്), സൗമ്യ ( ഉണ്ണിക്കുളം) അഞ്ജലി (കൊല്ലം). സഹോദരങ്ങള്‍: ഒ.സി.ഗോവിന്ദന്‍ നായര്‍, അമ്മാളു അമ്മ, പരേതരായ കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിക്കേളുനായര്‍.