പള്‍സ് ഓക്‌സീമീറ്റര്‍ ചലഞ്ച് പ്രഖ്യാപിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
ചേമഞ്ചേരി: ഓക്‌സിമീറ്റര്‍ ചലഞ്ചിന് ആഹ്വാനം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. ഓക്‌സിമീറ്ററിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഓക്‌സിമീറ്ററിന് മാര്‍ക്കറ്റില്‍ 600 രൂപയായിരുന്നു വില. എന്നാല്‍ ഓക്‌സീമീറ്ററിന് ക്ഷാമം നേരിട്ടപ്പോള്‍ വില കുത്തനെ കൂടി, ഏകദേശം 2000 രൂപ വരെയായി. ഈ പ്രതിസന്ധി മറികടക്കുന്നതിനായാണ് പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ച് പ്രഖ്യാപിച്ചതെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സുമനസുകളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.വിളിക്കേണ്ട നമ്പറുകള്‍- 9496048186, 7559935943