പലവ്യഞ്ജനവും പഞ്ചസാരയും തുടങ്ങി 14 വിഭവങ്ങള്‍, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി


കോഴിക്കോട്: ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ആരംഭിച്ചു. ഉപ്പ് മുതല്‍ സോപ്പ് വരെ 14 വിഭവങ്ങളാണ് കിറ്റില്‍ അടങ്ങിയിരിക്കുന്നത്. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. രാവിലെ മുതല്‍ കിറ്റ് വിതരണം ആരംഭിച്ചു. വൈകുന്നേരത്തോടെ സ്പെഷ്യല്‍ അരിയും നല്‍കും.

സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തിരുന്നു. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹര്‍ജി കേട്ടത്.

ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍

1. പഞ്ചസാര -ഒരു കിലോഗ്രാം
2. കടല -500 ഗ്രാം
3. ചെറുപയര്‍ -500 ഗ്രാം
4. ഉഴുന്ന് -500 ഗ്രാം
5. തുവരപ്പരിപ്പ് -250 ഗ്രാം
6. വെളിച്ചെണ്ണ -അര ലിറ്റര്‍
7. തേയില -100 ഗ്രാം
8. മുളകുപൊടി -100 ഗ്രാം
9. ആട്ട -ഒരു കിലോ
10. മല്ലിപ്പൊടി -100 ഗ്രാം
11.മഞ്ഞള്‍പൊടി -100 ഗ്രാം
12. സോപ്പ് -രണ്ടെണ്ണം
13. ഉപ്പ് -ഒരു കിലോഗ്രാം
14. കടുക് / ഉലുവ -100 ഗ്രാം