പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച് ജമീലയുടെ രണ്ടാംഘട്ട പര്യടനം അവസാനിച്ചു


പയ്യോളി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാംഘട്ട മണ്ഡല പര്യടനം അവസാനിച്ചു. വ്യാഴാഴ്ച രാവിലെ 9ന് തിക്കോടി അരവത്ത് നിന്നും പര്യടനം ആരംഭിച്ചു. രാവിലെ തന്നെ എത്തിച്ചേർന്ന സ്ത്രീകളും കുട്ടികളും സ്ഥാനാർത്ഥിയെ കൊന്നപ്പൂക്കൾ നൽകി സ്വീകരിച്ചു.

പത്തുമണിയോടെ തിക്കോടിയിലെ വരിക്കോളി സ്വീകരണ കേന്ദ്രത്തിലും വൻജനാവലി കാത്തുനിൽപ്പുണ്ടായിരുന്നു. തൃക്കോട്ടൂർ പുളിയുള്ളതിൽ മുക്കിലും ആവേശകരമായ സ്വീകരണങ്ങൾ തന്നെയായിരുന്നു സ്ഥാനാർത്ഥിക്ക് ലഭിച്ചത്. 11.30 ന് പയ്യോളി സൗത്ത് ലോക്കലിലെ കൊവ്വപ്പുറത്തെത്തിയ സ്ഥാനാർത്ഥിയെ നിരവധി സ്ത്രീകളും കുട്ടികളുംവരവേറ്റു.

തുടർന്ന് മൂലംതോട് എത്തിച്ചേർന്ന ജമീലയെ കർഷകത്തൊഴിലാളി സ്ത്രീകളും, തൊഴിലുറപ്പ് തൊഴിലാളികളുും കേരളീയ വസ്ത്രം ധരിച്ച് അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്തചെങ്കൊടി വീശി സ്വീകരിച്ചു. നാടിന്റെ നന്മയ്ക്കും, ലോകത്തെ അതിശയിപ്പിച്ച പിണറായി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കും, കരുതലുകൾക്കും എൽഡിഎഫിന്റെ തുടർഭരണം അനിവാര്യമാണെന്ന് സ്ഥാനാർത്ഥി വോട്ടർമാരോട് പറഞ്ഞു.

മീനച്ചൂടിനെ അവഗണിച്ച് സ്വീകരണ കേന്ദ്രത്തിൽ ധാരാളം സ്ത്രീകളും കുട്ടികളും സ്ഥാനാർത്ഥിയെ കാത്തു നിൽപ്പുണ്ടായിരുന്നു ഹൃദ്യമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് നൽകിയത്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുശേഷം പര്യടനം പയ്യോളി ടാക്കീസ് പരിസരത്തേയും അക്ഷര ഭാഗത്തേയും സ്വീകരണകേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

പയ്യോളി നോർത്തിലെ പോസ്റ്റ് ഓഫീസ്, വിവേകോദയം, വായനശാല എന്നീ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തീരദേശ മേഖലയായ കണ്ണംകുളം, സേവന നഗർ സ്വീകരണകേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി ആളുകളാണ് സ്ഥാനാർഥിയെ വരവേൽക്കാൻ തീരദേശ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്. വീരോചിതമായ സ്വീകരണ ങ്ങളാണ് ഇവിടങ്ങളിൽ സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

ആറുമണിയോടെ ഇരിങ്ങലിലെ പെരിങ്ങാട്ടെത്തിയ സ്ഥാനാർത്ഥി ലക്ഷംവീട് കോളനിയിേലേയും നാല് സെൻറ് കോളനിയിലെയും കിളച്ച് പറമ്പ് കോളനിയിലെ യും സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ ഒരു നോക്ക്
കാണാനും വരവേൽക്കാനും വേണ്ടി എത്തിച്ചേർന്നത്. ആവേശകരമായ സ്വീകരണത്തിനുശേഷം പടിക്കൽ പാറയിലും, കോട്ടക്കലിലും ജനപങ്കാളിത്തം കൊണ്ട്ആവേശഭരിതമായ സ്വീകരണം. 7 മണിയോടെ മമ്പറത്തെസ്വീകരണത്തോടെ സമാപനമായി.

സ്ഥാനാർഥി യോടൊപ്പം പി വി.വിശ്വൻ, കെ ദാസൻ എം എൽ എ, ടി ചന്തു, എം.പി.ഷിബു, കെ.കെ.മുഹമ്മദ്, കെ.ടി.എം.കോയ, എം.പി.ശിവാനന്ദൻ, ഇ.കെ.അജിത്ത്, സി.സത്യചന്ദ്രൻ, കെ.സത്യൻ, രാമചന്ദ്രൻ കുയ്യണ്ടി, കെ.ഷിജു, സി.രമേശൻ, അഡ്വ.സുനിൽ മോഹൻ, പുനത്തിൽ ഗോപാലൻ, രമേശ് ചന്ദ്ര, ടി കെ ചന്ദ്രൻ, സുരേഷ് ചങ്ങാടത്ത്, അവിനാഷ്, ടി ഷീബ, എന്നിവർ ഉണ്ടായിരുന്നു.