പയ്യോളിയില്‍ ടാങ്കര്‍ ലോറിയും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്


പയ്യോളി: പയ്യോളി ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെ പെരുമാള്‍ പുരത്തായിരുന്നു സംഭവം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ടാങ്കര്‍ ലോറിക്ക് മുന്നിൽ ഓട്ടോറിക്ഷ കയറിയതിനാൽ ബ്രേക്ക് ഇടുകയും അതേ ദിശയില്‍ സഞ്ചരിക്കുന്ന പാഴ്‌സല്‍ ലോറി ഇടിക്കുകയുമായിരുന്നു. പാഴ്‌സല്‍ ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകരും പൊലീസും ചേര്‍ന്ന് ഏറെ നേരം ശ്രമിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

പയ്യോളി സിഐ കെ.സി സുഭാഷ് ബാബു, എസ് ഐ കെ.സജീഷ്, കെ.ടി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു.