പയ്യോളിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കര്‍ശന നിയന്ത്രണം, വാര്‍ഡ് അടച്ചിടും
പയ്യോളി: നഗരസഭയിൽ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാഴ്ച പിന്നിട്ടിട്ടും 35 ാം ഡിവിഷനിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാർഡ് അടച്ചിടാൻ ജനപ്രതിനിധികളുടെയും ആർആർടിമാരുടെയും യോഗം തീരുമാനിച്ചു. വാർഡിൽ ഉച്ചഭാഷിണി ഉപയോഗിച്ചു അനൗൺസ്മെന്റ് നടത്തി. മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
കൗൺസിലർ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, സബീഷ് കുന്നങ്ങോത്ത്, സി.പി.രവീന്ദ്രൻ, പി.വി.നിധീഷ്, ഷൈജു കുന്നങ്ങോത്ത്, നിധിൻ പൂഴിയിൽ, വിനീത് വിജയൻ, ഇ.കെ.അഭിലാഷ്, എച്ച്ഐ കെ.അശോകൻ, പി.എം.ഹേമലത, സി.ടി ഉഷ എന്നിവർ പ്രസംഗിച്ചു.