പയ്യോളി ഹൈസ്‌കൂളില്‍ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സയന്‍സ് ലാബ് സജ്ജമായി


പയ്യോളി: പയ്യോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയന്‍സ് ലാബ് സജ്ജമായി. ലാബ് അടുത്തയാഴ്ച കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.

സയന്‍സ് ലാബിനായി ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ തിക്കോടി കുഞ്ഞാലില്‍ എവര്‍ഷൈന്‍ അലി ഹാജി കഴിഞ്ഞവര്‍ഷം കെട്ടിടം നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഈ കെട്ടിടത്തില്‍ പുതിയ ലാബ് ഉപകരണങ്ങള്‍ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ കെ. ദാസന്‍ അനുവദിച്ച നാലുലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ലാബ് ഉപകരണങ്ങള്‍ വാങ്ങിയത്.

ബഹ്‌റൈനില്‍ വ്യവസായിയാണ് അലി ഹാജി. 1957ലാണ് അദ്ദേഹം ഇവിടെ പഠിച്ചത്.