പന്തിരിക്കരയില്‍ ഗ്രാമീണ കളിസ്ഥലവും സാംസ്‌കാരിക നിലയവും നിര്‍മ്മിക്കണമെന്ന് സി.പി.ഐ.എം


പേരാമ്പ്ര: പന്തിരിക്കരയില്‍ ഗ്രാമീണ കളിസ്ഥലവും സാംസ്‌കാരിക നിലയവും നിര്‍മ്മിക്കണമെന്ന് സി.പി.ഐ.എം പന്തിരിക്കര നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഖാവ് വങ്ങേരി കുഞ്ഞിക്കണ്ണന്‍ നഗര്‍ (കവുങ്ങുള്ള ചാലില്‍) വെച്ച് നടന്ന ബ്രാഞ്ച് സമ്മേളനം ഏരിയാ കമ്മറ്റി അംഗം കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.
കെ.കെ. കമല അധ്യക്ഷയായി.

ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ഉണ്ണി വേങ്ങേരി, എം.വി പങ്കജാക്ഷന്‍, വി.എം. ബാബു, കെ.എം സാബു, പി.സി. ലെനിന്‍, പി. സജീഷ് എന്നിവര്‍ സംസാരിച്ചു.

ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ച് അഴീക്കോടന്‍ ദിനത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

കെ.എസ് സജിത്തിനെ വീണ്ടും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.