പന്തിരിക്കര മീത്തല്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര മീത്തല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ പി.സി ലെനിന്‍, എ.ഡി.എസ് അംഗം കെ ശാന്ത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ വിനോദന്‍ സ്വാഗതവും കെ.എസ് സജിത്ത് നന്ദിയും പറഞ്ഞു.