പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; വികസന സെമിനാർ സംഘടിപ്പിച്ചു


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് ഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. കെ.ദാസൻ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ജീവാനന്ദൻ വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ സി.കെ.ശ്രീകുമാർ, സതി കിഴക്കയിൽ, ഷീബ രാമചന്ദ്രൻ,
ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി.എം.കോയ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഫത്തീല സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ശ്രീധരൻ നന്ദിയും പറഞ്ഞു.