പന്തലായനി അഘോര ശിവക്ഷേത്രത്തിൽ അഖണ്ഡ നൃത്താർച്ചന


കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോ ഷത്തിൻ്റെ ഭാഗമായി അഖണ്ഡ നൃത്താർച്ചന നടന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ നടന്ന പരിപാടി യിൽ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുത്തു.

മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ദീപം തെളിയിച്ചു. ദീപ്തി പാറോൽ ആദ്യ നൃത്തം അവതരി പ്പിച്ചു. സുരേഷ് ശ്രീധർ ചെന്നൈ, ജാനക് മനയത്ത് ഒഡീസ, അടണുദാസ് കൊൽക്കൊത്ത, കോഡിനേറ്റർ മധു ഭരതാഞ്ജലി തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് ശയന പ്രദക്ഷിണം, വിളക്കാ ചാരം തുടങ്ങിയവ നടന്നു.